
മത്സ്യങ്ങളില്‍ ഫോര്‍മലിന്‍ മാത്രമല്ല കോളിഫോം ബാക്ടീരിയയും കണ്ടെത്തി
June 29, 2018തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിച്ചേരുന്ന മത്സ്യങ്ങളില്‍ അമോണിയയ്ക്കും ഫോര്‍മാലിനും പുറമെ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി. മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നത് കണ്ടെത്താനായി ഭക്ഷ്യ സുരക്ഷാവകുപ്പ് രൂപീകരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് പുതിയ വിവരം ലഭിച്ചത്. മനുഷ്യ വിസര്‍ജ്യം കലര്‍ന്ന വെള്ളം ഐസുണ്ടാക്കാനായി ഉപയോഗിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇപ്പോള്‍ നടക്കുന്ന പരിശോധനകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മത്സ്യങ്ങളിലാണ്. എന്നാല്‍ ഇവയ്ക്ക ശേഷം സംസ്ഥാനത്തിനകത്ത് നിന്നുള്ള മത്സ്യ വ്യാപാരത്തെക്കുറിച്ച് അന്വേഷണം ഉണ്ടാകും.