ജിഎസ്ടിയുടെ കാര്യത്തില്‍ വീഴ്ച്ചപറ്റി: തോമസ് ഐസക്

തിരുവനന്തപുരം: ചരക്കു സേവന നികുതിയുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തയാറെടുപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കുമെന്ന് കരുതിയില്ല. ജിഎസ്ടി നടപ്പാക്കിയ രീതിയാണ്…

തിരുവനന്തപുരം: ചരക്കു സേവന നികുതിയുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തയാറെടുപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കുമെന്ന് കരുതിയില്ല. ജിഎസ്ടി നടപ്പാക്കിയ രീതിയാണ് കുഴപ്പങ്ങള്‍ക്ക് കാരണമായതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് വീഴ്ചപറ്റി. താന്‍ ജി.എസ്.ടിയുടെ വക്താവല്ലെന്നും അങ്ങനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഐസക് പറഞ്ഞു.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജിഎസ്ടി നേട്ടമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, സംഭവിച്ചത് നേര്‍വിപരീത കാര്യങ്ങളാണ്. നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ചെറുകിട വ്യവസായങ്ങള്‍ തകര്‍ച്ചയിലായി. നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടായില്ല. സംസ്ഥാനത്തിന്റെ ധനമന്ത്രി നടത്തേണ്ട ഇടപെടലുകളാണ് താന്‍ നടത്തിയത്. ഹോട്ടല്‍ഭക്ഷണ വില, കോഴിവില എന്നിവ കുറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വേണ്ടത്ര ഫലം ചെയ്തില്ല.

വില കുറക്കാത്ത 150 കമ്ബനികള്‍ക്കെതിരെ കേരളം പരാതി നല്‍കിയപ്പോള്‍ ചട്ടം മാറ്റിയെന്ന മറുപടിയാണ് കേന്ദ്രം നല്‍കിയതെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story