തൃശൂര്‍ ജില്ല സി.പി.എം സെക്രേട്ടറിയറ്റ് യോഗം ഇന്ന്

തൃശൂര്‍ ജില്ല സി.പി.എം സെക്രേട്ടറിയറ്റ് യോഗം ഇന്ന്

June 30, 2018 0 By Editor

തൃശൂര്‍: സി.പി.എം തൃശൂര്‍ ജില്ല സെക്രേട്ടറിയറ്റ് യോഗം ഇന്ന് ചേരും. നിലവിലെ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പുതിയ ജില്ല സെക്രട്ടറിയെ ഇന്ന് തിരഞ്ഞെടുക്കുമെന്നാണ് സൂചന.

ജില്ല സെക്രേട്ടറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമായ യു.പി ജോസഫിനാണ് പാര്‍ട്ടി ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരിയെ പരിഗണിക്കണമെന്നും പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് അഭിപ്രായം ഉണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്നത്തെ സെക്രേട്ടറിയറ്റ് യോഗം.