’10 സെക്കന്റ് ദൈർഘ്യം പോലുമില്ലാത്ത പീഡനം’; 17 കാരിയോട് ലൈംഗികാതിക്രമം നടത്തിയ 66 കാരനെ വെറുതെ വിട്ട് കോടതി
മിലാൻ: കുട്ടികളോടുള്ള ലൈംഗിക അതിക്രമത്തിന് കടുത്ത ശിക്ഷയാണ് നമ്മുടെ രാജ്യത്ത് പ്രതികൾക്ക് നൽകുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെ ബാല ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും, നീതിയും…
മിലാൻ: കുട്ടികളോടുള്ള ലൈംഗിക അതിക്രമത്തിന് കടുത്ത ശിക്ഷയാണ് നമ്മുടെ രാജ്യത്ത് പ്രതികൾക്ക് നൽകുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെ ബാല ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും, നീതിയും…
മിലാൻ: കുട്ടികളോടുള്ള ലൈംഗിക അതിക്രമത്തിന് കടുത്ത ശിക്ഷയാണ് നമ്മുടെ രാജ്യത്ത് പ്രതികൾക്ക് നൽകുന്നത്. ആൺ-പെൺ വ്യത്യാസമില്ലാതെ ബാല ലൈംഗീക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും, നീതിയും ഉറപ്പാക്കുന്ന രീതിയിലാണ് നമ്മുടെ രാജ്യത്തെ നിയമസംവിധാനം.
എന്നാൽ ഇറ്റലിയിൽ നിന്ന് വരുന്നത് അത്ര സുഖമുള്ള വാർത്തയല്ല. സമയദെർഘ്യത്തിന്റെ പേരിൽ ഒരു പീഡനക്കേസ് തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇറ്റാലിയൻ കോടതി. നിരവധി പേരാണ് സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പീഡനത്തിന് 10 സൈക്കൻറ് പോലും ദൈർഘ്യം ഇല്ലാത്തതിനാൽ കുറ്റമായി കാണാനാവില്ലെന്ന് നിരീക്ഷിച്ചാണ് കുറ്റാരോപിതനെ കോടതി വെറുതെ വിട്ടത്. 2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനോടൊപ്പം സ്റ്റെയർകേസ് കയറുന്നതിനിടെ സ്‌കൂലെ കെയർ ടേക്കറായ ആൻറോണിയോ അവോള എന്നയാൾ അടിവസ്ത്രത്തിൽ കൈകടത്തി പിൻഭാഗത്ത് കടന്ന് പിടിച്ചെന്നാണ് പെൺകുട്ടി പറയുന്നത്. പെട്ടെന്ന് തന്നെ തിരിഞ്ഞ് പ്രതികരിച്ചപ്പോൾ തമാശയ്ക്കാണ് അങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് കുട്ടി പരാതി നൽകുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ കയറി പിടിച്ചെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. തമാശയ്ക്ക് ചെയ്തതാണെന്നാണ് അന്നും ആവർത്തിച്ചത്. മൂന്നര വർഷം തടവ് ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ ആവശ്യം തള്ളിയ കോടതി ഇത് ഒരു കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നും 10 സെക്കൻറ് ദൈർഘ്യം ആ പ്രവർത്തിക്ക് ഉണ്ടായില്ലെന്നുമാണ് നിരീക്ഷിച്ചത്. തുടർന്ന് ഇയാളെ വിട്ടയക്കുകയും ചെയ്തു.
നിരവധി പേരാണ് സംഭവത്തിൽ വിമർശനം രേഖപ്പെടുത്തിയത്. 0 സെക്കൻറ് ( 10second) എന്ന ഹാഷ്ടാഗിൽ നിരവധി വീഡിയോകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്.