കൊന്ന് കുഴിച്ചു മൂടിയതോ?; തൃശൂര്‍ ചേലക്കര വാഴക്കോട് കാട്ടനയുടെ ജഡം കുഴിച്ചുമൂടിയ നിലയില്‍
തൃശൂർ: കാട്ടാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ചേലക്കരയ്‌ക്കടുത്ത് മുള്ളൂർ വാഴക്കോടാണ് കാട്ടാനയുടെ ജഡം വനംവകുപ്പ് പുറത്തെടുത്തത്. കൊന്ന് കുഴിച്ചു മൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. റോയ് എന്ന…
തൃശൂർ: കാട്ടാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ചേലക്കരയ്‌ക്കടുത്ത് മുള്ളൂർ വാഴക്കോടാണ് കാട്ടാനയുടെ ജഡം വനംവകുപ്പ് പുറത്തെടുത്തത്. കൊന്ന് കുഴിച്ചു മൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. റോയ് എന്ന…
തൃശൂർ: കാട്ടാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ചേലക്കരയ്‌ക്കടുത്ത് മുള്ളൂർ വാഴക്കോടാണ് കാട്ടാനയുടെ ജഡം വനംവകുപ്പ് പുറത്തെടുത്തത്. കൊന്ന് കുഴിച്ചു മൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. റോയ് എന്ന വ്യക്തിയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്
വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജഡം കണ്ടത്തിയത്. തുടർന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ആനയുടെ ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു. 20 ദിവസത്തെ പഴക്കമാണ് ജഡത്തിനുണ്ടായിരുന്നത്. ആനയ്‌ക്ക് 15 വയസ് പ്രായമാണെന്നും അഴുകിപ്പോകാൻ രാസപദാർത്ഥങ്ങൾ കലർത്തിയോ എന്ന കാര്യം പരിശോധിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആനയെ വേട്ടയാടി പിടിച്ചതാണോ, സംഭവത്തിൽ മറ്റു ആളുകൾക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധ അന്വേഷണം ആവശ്യമാണെന്നും വനം വകുപ്പ് വ്യക്തമാക്കി. അതേസമയം സ്ഥലയുടമ റോയിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ആനയെ കൊലപ്പടുത്തിയതോ, ഷോക്കേറ്റതോ ആവാനുള്ള സാദ്ധ്യതകളുണ്ടെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.