സ്ത്രീധനമായി ചോദിച്ച കാറ് കിട്ടിയില്ല; നിക്കാഹിന് പിന്നാലെ യുവതിയെ മൊഴി ചൊല്ലി യുവാവ്; കേസ് എടുത്ത് പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ വിവാഹത്തിന് തൊട്ട് പിന്നാലെ യുവതിയെ മൊഴി ചൊല്ലി യുവാവ്. സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു. ആഗ്രയിലെ ഫത്തേബാദിൽ ആയിരുന്നു സംഭവം.…

ലക്‌നൗ: ഉത്തർപ്രദേശിൽ വിവാഹത്തിന് തൊട്ട് പിന്നാലെ യുവതിയെ മൊഴി ചൊല്ലി യുവാവ്. സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു. ആഗ്രയിലെ ഫത്തേബാദിൽ ആയിരുന്നു സംഭവം.

ഫത്തേബാദ് സ്വദേശി മൊഹ്ദ് ആസിഫിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീധനമായി ലഭിക്കേണ്ട കാർ കിട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു യുവതിയുമായുള്ള ബന്ധം മൊഴിചൊല്ലി വേർപെടുത്തിയത്. ഇയാളെ അനുനയിപ്പിക്കാൻ വധുവിന്റെ വീട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ആസിഫിനെതിരെ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചത്.

സംഭവത്തെക്കുറിച്ച് പെൺകുട്ടിയുടെ സഹോദരൻ കമ്രാൻ വാസി പറയുന്നത് ഇങ്ങനെ- ഡോളി, ഗൗരി എന്നിങ്ങനെ രണ്ട് സഹോദരിമാരാണ് തനിക്കുള്ളത്. ഒരേ പന്തലിൽ കഴിഞ്ഞ ദിവസം ആയിരുന്നു ഇരുവരുടെയും നിക്കാഹ്. ചടങ്ങുകൾ കഴിഞ്ഞ ശേഷം ഗൗരി വരനും ബന്ധുക്കൾക്കുമൊപ്പം മടങ്ങി. നിക്കാഹിന് ശേഷം ഡോളിയുമായി പുറത്തേക്ക് ഇറങ്ങിയ ആസിഫ് സത്രീധനമായി ചോദിച്ച കാറിനെക്കുറിച്ച് ചോദിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ കാർ വാങ്ങാൻ കഴിഞ്ഞില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇതോടെ ആസിഫും കുടുംബവും രോഷാകുലരായി. തുടർന്ന് കാറിന് പകരമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത്രയും വലിയ തുക നൽകാൻ നിർവ്വാഹം ഇല്ലെന്ന് അറിയിച്ചു. ഇതോടെ ആസിഫ് സഹോദരിയെ മുത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയതായി അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആസിഫും കുടുംബവും വിവാഹ വേദിയിൽ നിന്നും ഇറങ്ങി പോയി.പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ആസിഫിനും കുടുംബാംഗങ്ങൾ ആയ ആറ് പേർക്കുമെതിരെ പരാതി നൽകിയിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story