ഇന്നു കർക്കടകം ഒന്ന്; പിതൃപുണ്യം തേടി ബലിതർപ്പണം നടത്തി ആയിരങ്ങൾ.

ഇന്നു കർക്കടകം ഒന്ന്; പിതൃപുണ്യം തേടി ബലിതർപ്പണം നടത്തി ആയിരങ്ങൾ.

July 17, 2023 0 By Editor

ഇന്നു കർക്കടകം ഒന്ന്; രാമായണമാസാരംഭം. കർക്കടകവാവുബലിയും ഇന്നു തന്നെ. പിതൃപുണ്യം തേടിയുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നു. ആലുവ ശിവക്ഷേത്രം, ശംഖുമുഖം കടപ്പുറം, പമ്പ, വയനാട് തിരുനെല്ലി പാപനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം, കണ്ണൂർ പയ്യാമ്പലം കടപ്പുറം, ആലപ്പുഴ കടപ്പുറം, കോഴിക്കോട് വരയ്ക്കൽ കടപ്പുറം, തിരുനാവായ നാവ മുകുന്ദ ക്ഷേത്രം എന്നിവിടങ്ങളിൽ ബലിതർപ്പണം നടക്കുന്നുണ്ട്. കർക്കിടകവാവു ബലിയും രാമായണമാസാരംഭവും ഒരേ ഒരേ ദിവസം വരുന്നുവെന്ന പ്രത്യേകതയുണ്ട്. അതിനാൽ തന്നെ വൻ ജനാവലിയാണ് പിതൃതർപ്പണത്തിനായി വിവിധ ഇടങ്ങളിൽ എത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 15, 16 ദിവസങ്ങളിലായി കർക്കടക അമാവാസി വരുന്നുണ്ടെങ്കിലും ബലിതർപ്പണത്തിനു സ്വീകരിക്കുന്നതു മാസത്തിൽ ആദ്യം വരുന്ന അമാവാസിയാണ്. കർക്കടകം അവസാനിക്കുന്ന ഓഗസ്റ്റ് 16 വരെയാണു രാമായണമാസമായി ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും.