മുംബൈ ഫിലിം സിറ്റിയിൽ പുള്ളിപ്പുലി; ഷൂട്ടിങ് സെറ്റിലെത്തി, പരിഭ്രാന്തിയിൽ സിനിമാ പ്രവർത്തകർ

ബൈ ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിൽ പുള്ളിപ്പുലി. ഞായറാഴ്ച രാത്രിയാണ് ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്ന സെറ്റിനുള്ളിൽ പുള്ളിപ്പുലി കയറിയത്. അടുത്തകാലങ്ങളിലായി മുംബൈയിലെ പല ജനവാസ മേഖലകളിലും പുലികൾ ഇറങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഫിലിം സിറ്റിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തിയതോടെ സിനിമ പ്രവർത്തകരും തൊഴിലാളികളും പരിഭ്രാന്തിയിലായി. പുള്ളിപ്പുലിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവം പുറത്തുവന്നതോടെ ഭരണ തലത്തിലെ വ്യത്യസ്ത വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഫിലിം സിറ്റിയിൽ എത്തി പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ പാതി ഭക്ഷിച്ച ഒരു നായയുടെ ജഡവും സെറ്റിന് സമീപത്തു നിന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര വനം വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പുലി വീണ്ടും എത്തുമോയെന്ന ഫിലിം സിറ്റിയിൽ ജോലി ചെയ്യുന്നവർക്ക് ഉണ്ടെന്ന് ഓണററി വൈൽഡ് ലൈഫ് വാർഡനായ പവൻ ശർമ പറഞ്ഞു.

സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്റെ അതിർത്തിയോട് ചേർന്നാണ് വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഫിലിം സിറ്റി പ്രവർത്തിക്കുന്നത്. പുള്ളിപ്പുലികൾ ധാരാളമുള്ള മേഖലയാണ് സഞ്ജയ് ഗാന്ധി ദേശീയോദ്യാനം. വാർത്തയറിഞ്ഞ പ്രദേശവാസികൾ പരിഭ്രാന്തിയിലാണെങ്കിലും നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നു. പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

#malayalamnews #mumbainews

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story