ഡി ഏജിങ്ങിലൂടെ 30 കാരനാകാൻ കമൽഹാസൻ; വിടപറഞ്ഞ നെടുമുടി വേണു സ്‌ക്രീനിലേക്ക് തിരിച്ചെത്തിയേക്കും !

കമൽഹാസന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 1996 ൽ പുറത്തിറങ്ങിയ ശങ്കറിന്റെ വിജയചിത്രം ഇന്ത്യന്റെ സീക്വലാണ് വരാനിരിക്കുന്ന ചിത്രം. ഇതിന്റെ പിന്നണി ഡോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിൽ ഒരു സൂപ്പർ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ടെന്ന് സംവിധായകൻ ശങ്കർ പറയുന്നു.

ഇന്ത്യൻ 2 വിന്റെ വിഎഫ്എക്‌സ് വർക്കുകൾ യുഎസിലെ ലോസ് ഏഞ്ചൽസിലെ ലോല വിഎഫ്എക്‌സ് സ്റ്റുഡിയോയിൽ മികച്ച സാങ്കേതിക വിദ്യയിൽ പുരോഗമിക്കുന്നതിന്റെ ചിത്രമാണ് ശങ്കർ പോസ്റ്റ് ചെയ്തത്. ലോകത്തെ വിഎഫ്എക്‌സ് കമ്പനികളിൽ സിനിമയിലെ കഥാപാത്രത്തെ പ്രായം കുറഞ്ഞ രീതിയിൽ അവതരിപ്പിക്കുന്ന സാങ്കേതിക വിദ്യയായ ഡീ ഏജിങ്ങ് ടെക്‌നോളജിയ്ക്ക് പേരുകേട്ട സ്ഥാപനമാണ് ലോല. ഈ ചിത്രങ്ങൾ പുറത്ത് വന്നതോടെ, ഇന്ത്യൻ 2 വിൽ കമലഹാസൻ ഉൾപ്പെടെയുള്ള ചില കഥാപാത്രങ്ങളുടെ ഡീ ഏജിങ് ചെയ്ത സീനുകൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്ന് കഴിഞ്ഞു.

കമൽഹാസൻ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ് ഡി ഏജിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് എന്നാണ് കോളിവുഡ് മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. ഇതല്ല, അന്തരിച്ച നടന്മാരായ നെടുമുടി വേണവിനേയും വിവേകിനേയും സ്‌ക്രീനിലേക്കെത്തിക്കാനാണ് ഈ ടെക്‌നോളജിയുടെ സഹായം തേടിയിരിക്കുന്നത് എന്ന അഭിപ്രായവുമുണ്ട്. ഇന്ത്യനിലെ രണ്ട് പ്രധാന കഥാപാത്രങ്ങളായിരുന്നു വിവേകും നെടുമുടി വേണുവും.

അതേസമയം, കമൽഹാസനൊപ്പം കാജൽ അഗർവാൾ, രാകുൽ പ്രീത്സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ഇന്ത്യൻ 2-ലെ മറ്റു താരങ്ങൾ. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ലൈക്കാ പ്രൊഡക്ഷൻസും റെഡ് ജൈന്റ് പ്രൊഡക്ഷൻസുമാണ് ചിത്രം നിർമ്മിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story