കനത്ത മഴ; കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു, രാത്രിയാത്രയ്‌ക്ക് നിയന്ത്രണം

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. വെള്ളചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായി കലക്ടർ ഉത്തരവിൽ പറയുന്നു.…

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. വെള്ളചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായി കലക്ടർ ഉത്തരവിൽ പറയുന്നു. ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും രാത്രിയാത്രകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി.

ക്വാറി പ്രവര്‍ത്തനങ്ങള്‍, മണ്ണെടുക്കല്‍, ഖനനം, മണലെടുക്കല്‍, കിണര്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശമുണ്ട്. മലയോര-ചുരം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം വരുത്തി. രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെയാണ് നിയന്ത്രണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ബാധകമാണെന്നാണ് നിർദേശം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story