
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
July 30, 2023സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാനൂരിലെ സിഗ്‌നലില്‍ വെച്ചാണ് അപകടം ഉണ്ടായത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.