‘വിനയൻ പറഞ്ഞത് ശരി’;ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്ന് ജൂറി അംഗങ്ങൾ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ഘട്ടത്തിൽ ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ പുരസ്കാര പട്ടികയിൽനിന്ന് ഒഴിവാക്കാൻ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധാകൻ വിനയന്റെ ആരോപണം ശരിവെച്ച് അന്തിമ…
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ഘട്ടത്തിൽ ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ പുരസ്കാര പട്ടികയിൽനിന്ന് ഒഴിവാക്കാൻ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധാകൻ വിനയന്റെ ആരോപണം ശരിവെച്ച് അന്തിമ…
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ഘട്ടത്തിൽ ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ പുരസ്കാര പട്ടികയിൽനിന്ന് ഒഴിവാക്കാൻ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന സംവിധാകൻ വിനയന്റെ ആരോപണം ശരിവെച്ച് അന്തിമ പുരസ്കാര വിധി നിർണയ ജൂറി അംഗങ്ങളായിരുന്ന ജെൻസി ഗ്രിഗറിയും നേമം പുഷ്പരാജും. വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന് അവാർഡ് നൽകാതിരിക്കാൻ വിധി നിർണയ സമിതി ചെയർമാൻ ഗൗതം ഘോഷിനെക്കൊണ്ട് തന്റെ മേൽ രഞ്ജിത്ത് സമ്മർദം ചെലുത്തിയിരുന്നെന്നും എന്നാൽ, താൻ വഴങ്ങിയില്ലെന്നും ജെൻസി ഒരു മാധ്യമത്തോട് പറഞ്ഞു. കലസംവിധാനം വിഭാഗത്തിൽ പുരസ്കാരത്തിനായി ‘പത്തൊമ്പതാം നൂറ്റാണ്ട്’ പരിഗണിച്ചെങ്കിലും അവാർഡ് നൽകാതിരിക്കാൻ ശക്തമായ ഇടപെടലാണ് ജൂറി അംഗങ്ങൾക്കിടയിൽ രഞ്ജിത്ത് നടത്തിയതെന്ന് പ്രാഥമിക ജൂറി ചെയർമാൻ നേമം പുഷ്പരാജും പറഞ്ഞു.
പ്രാഥമിക വിധിനിർണയ സമിതികൾ തെരഞ്ഞെടുത്ത 49 ചിത്രങ്ങളായിരുന്നു അന്തിമവിധി നിർണയ ജൂറിയുടെ പരിഗണനക്ക് എത്തിയത്. എന്നാൽ, ‘ന്നാ താൻ കേസ് കൊട്’ , ‘പല്ലൊട്ടി 90's കിഡ്സ്’ എന്ന ചിത്രമൊഴികെയുള്ള 47 ചിത്രങ്ങളിലും സംഗീത സംവിധായകനും ഗായികക്കും പുരസ്കാരം നൽകാനുള്ള സാധ്യത സംഗീത പുരസ്കാര നിർണയത്തിന് മേൽനോട്ടം വഹിച്ച ജെൻസിക്ക് കണ്ടെത്താനായില്ല. തുടർന്നാണ് ഗൗതംഘോഷിന്റെ അനുമതിയോടെ ആദ്യഘട്ടത്തിൽ തന്നെ പ്രാഥമിക ജൂറി തള്ളിയ പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ, വിഡ്ഢികളുടെ മാഷ് അടക്കമുള്ള ഒരുപിടി ചിത്രങ്ങളിലെ ഗാനങ്ങളെ വീണ്ടും കേൾക്കുന്നതും പുരസ്കാരം നിർണയിച്ചതും.
പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് എം. ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും പത്തൊമ്പതാം നൂറ്റാണ്ടിലെ ‘മയിൽപ്പീലി ഇളകുന്നു കണ്ണാ’ എന്ന ഗാനത്തിന് മൃദുല വാരിയർക്ക് മികച്ച ഗായികക്കുള്ള പുരസ്കാരവും ലഭിച്ചു. അന്തിമപട്ടികയിലെത്തിയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ഡോൺ വിൻസെന്റിനും പല്ലൊട്ടി 90's കിഡ്സിലെ ഗാനാലാപനത്തിന് കപിൽ കപിലന് മികച്ച ഗായകനുള്ള പുരസ്കാരവും നിശ്ചയിച്ച് ഗൗതം ഘോഷിന് കൈമാറി. അന്തിമ ലിസ്റ്റ് രഞ്ജിത്തിന് നൽകിയപ്പോൾ വിനയന്റെ ചിത്രത്തിന് പുരസ്കാരം നൽകിയതിൽ അക്കാദമി ചെയർമാനായ രഞ്ജിത്ത് തൃപ്തനായിരുന്നില്ലെന്ന് ജെൻസി പറയുന്നു. ‘‘ഇതിനേക്കാൾ നല്ലതു കാണില്ലേ, മാറ്റണോ, നിങ്ങൾക്ക് വേണമെങ്കിൽ ഒന്നു കൂടി ചിന്തിക്കണോ’’ എന്നായിരുന്നു ചോദ്യം. രഞ്ജിത്തിെൻറ ചോദ്യം കേട്ട് ഗൗതം ഘോഷ് ഒന്നുംകൂടി പരിശോധിക്കാമോയെന്ന് ചോദിച്ചെങ്കിലും സംഗീതത്തിന് നൽകിയ നാല് അവാർഡുകളും തിരുത്താൻ കഴിയില്ലെന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുകയായിരുന്നു. ഇക്കാര്യത്തിൽ അക്കാദമി ചെയർമാനായ രഞ്ജിത്തിന് ഇടപെടാൻ യാതൊരു അവകാശവുമില്ലെന്ന് തറപ്പിച്ച് പറഞ്ഞതോടെ ഗൗതം ഘോഷ് എനിക്കൊപ്പം നിന്നു- ജെൻസി പറയുന്നു.
മറ്റു പുരസ്കാര നിർണയങ്ങളിൽ രഞ്ജിത്ത് ഇടപെട്ടോയെന്ന് അറിയില്ലെന്നും വിവാദങ്ങൾക്കില്ലെന്നും അവർ പറഞ്ഞു. അതേസമയം, വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പുരസ്കാര നിർണയം സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി സംവിധായകൻ എം.എ. നിഷാദ് രംഗത്തെത്തി. ചലച്ചിത്ര അക്കാദമി ഒരു മാടമ്പിയുടെയും തറവാട് സ്വത്തല്ല. ആരോപണങ്ങൾ സത്യമാണെങ്കിൽ രഞ്ജിത്തും, സെക്രട്ടറി അജോയും സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നും നിഷാദ് പറഞ്ഞു.