അഞ്ച് മിനിറ്റിൽ അൽഫാം വേണമെന്ന് ആവശ്യം; തിരുവമ്പാടിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദനം

അഞ്ച് മിനിറ്റിൽ അൽഫാം വേണമെന്ന് ആവശ്യം; തിരുവമ്പാടിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദനം

August 1, 2023 0 By Editor

കോഴിക്കോട്:  അഞ്ചു മിനിറ്റ് കൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയ യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിച്ചതായി പരാതി. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ് ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം.

ഓര്‍ഡര്‍ ചെയ്ത അല്‍ഫാം അഞ്ചു മിനിറ്റ് കൊണ്ട് വേണമെന്നു യുവാക്കള്‍ ആവശ്യപ്പെട്ടു. എന്നാൽ 15 മിനിറ്റ് സമയം വേണ്ടിവരുമെന്ന് പറഞ്ഞതിനെത്തുടർന്ന് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണു പരാതി. മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹോട്ടലിനു പുറത്തേക്കുകൊണ്ടുപോയാണ് മർദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകി. തങ്ങളെ ഹോട്ടൽ ഉടമ മർദfച്ചതായി യുവാക്കളും പരാതി നൽകിയിട്ടുണ്ട്