മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു
കോട്ടയം: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍ (56), സഹോദരിയുടെ മകന്‍ അലോഷി (16), സഹോദരന്റെ മകള്‍ ജിസ്‌മോള്‍ (15)…
കോട്ടയം: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍ (56), സഹോദരിയുടെ മകന്‍ അലോഷി (16), സഹോദരന്റെ മകള്‍ ജിസ്‌മോള്‍ (15)…
കോട്ടയം: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ ഒരു കുടംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍ (56), സഹോദരിയുടെ മകന്‍ അലോഷി (16), സഹോദരന്റെ മകള്‍ ജിസ്‌മോള്‍ (15) എന്നിവരാണ് മരിച്ചത്.
വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ വെച്ചായിരുന്നു അപകടം. ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.ഏഴുപേരാണ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയത്. ഇതില്‍ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണ്‍സന്റെ സഹോദരന്‍ ജോബി മത്തായി, ഭാര്യ സൗമ്യ, ജോണ്‍സന്റെ സഹോദരിമാരായ മിനി, സുനി എന്നിവര്‍ രക്ഷപെട്ടു. ജോബിയുടെ മകളാണ് മരിച്ച ജിസ്‌മോള്‍. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്നു രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.