വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ   പൊട്ടിത്തെറിച്ച് അഗ്നിഗോളമായി; യുവാവിന് ദാരുണാന്ത്യം

വീട്ടിലേക്ക് കയറ്റുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് അഗ്നിഗോളമായി; യുവാവിന് ദാരുണാന്ത്യം

August 7, 2023 0 By Editor

മാവേലിക്കര; കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന കണ്ണൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ന് ആണ് അപകടമുണ്ടായത്. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തിവരികയായിരുന്നു കൃഷ്ണ പ്രകാശ്. അവിവാഹിതനാണ്.