
പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു, ഒഴിവായത് വന്‍ ദുരന്തം
April 18, 2018ന്യൂയോര്‍ക്ക്; 31,000 അടി മുകളില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് ദല്ലാസിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ഇടതു ഭാഗത്തെ എന്‍ജിനാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു.
എന്‍ജിന്‍ പൊട്ടിത്തെറിച്ചെങ്കിലും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഫിലാഡല്‍ഫിയ വിമാനത്താവളത്തിലാണ് തകര്‍ന്ന എന്‍ജിനുമായി ബോയിങ് 737 വിമാനം നിലത്തിറക്കിയത്. 143 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ 1380 വിമാനമാണ് അപകത്തില്‍പെട്ടത്. വിമാനത്തിന്റെ ജനാലകളും ചിറകും പുറംചട്ടയിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രാദേശിക സമയം ചെവ്വാഴ്ച രാവിലെ 11.20 നാണ് സംഭവം. സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. എന്‍ജിനിലെ ഇന്ധന ചോര്‍ച്ചയാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.