Begin typing your search above and press return to search.
മാസപ്പടി വിവാദം: വീണ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെടെയുള്ളവർക്ക് എതിരായ മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. സിഎംആർഎൽ കമ്പനിയിൽനിന്ന് പണം വാങ്ങിയവർക്കെതിരെ അന്വേഷണം വേണമെന്നാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബു പരാതിയിൽ ആവശ്യപ്പെട്ടത്. ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ തുടര്‍നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു പരാതിക്കാരൻ അറിയിച്ചു.
വീണയ്ക്കു പുറമേ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും അവശ്യപ്പെട്ടു. പരാതിയുടെ പകർപ്പ് ഗവർണർ അടക്കമുള്ളവർക്ക് നൽകി.
Next Story