38കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്താൻ ‘സഹായിച്ച’ 3 പേർ അറസ്റ്റിൽ
മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ജിഗാനി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബന്നാർഗട്ട ടൗണിനു…
മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ജിഗാനി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബന്നാർഗട്ട ടൗണിനു…
മുപ്പത്തെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിലെ ജിഗാനി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബന്നാർഗട്ട ടൗണിനു സമീപമുള്ള ഹക്കിപിക്കി കോളനിയോടു ചേർന്ന് ബ്യാതരായനതൊടി സ്വദേശിനിയായ മുപ്പത്തെട്ടുകാരിയാണ് പീഡനത്തിന് ഇരയായത്. ഇവരെ കുറ്റിക്കാട്ടിലേക്കു ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ സമീപിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിക്കായി തിരച്ചിൽ നടത്താൻ സഹായിച്ച മൂന്നു പേരാണ് അറസ്റ്റിലായതെന്നു പൊലീസ് വ്യക്തമാക്കി. ഇവരിലൊരാൾ ഇതുമായി ബന്ധപ്പെട്ട് ഒരു വാർത്താ ചാനലിനു ബൈറ്റ് നൽകുകയും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയെ കണ്ടെത്തുന്നതിനായി താനും സുഹൃത്തുക്കളും ചേർന്ന് തിരച്ചിൽ നടത്തിയതായും അയാൾ അവകാശപ്പെട്ടു. മറ്റൊരു പ്രതിയാണ് കുറ്റിക്കാട്ടിൽനിന്നു യുവതിയുടെ മൃതദേഹം പുറത്തെടുത്തത്. ഇതിനു ശേഷമാണ് മൃതദേഹം പൊലീസ് തിരിച്ചറിഞ്ഞത്.
കേസ് അന്വേഷിക്കാൻ പൊലീസ് നാല് സംഘങ്ങൾ രൂപീകരിച്ചിരുന്നു. പ്രതികളിലൊരാളുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. നിരന്തരം മൊഴി മാറ്റി പറഞ്ഞതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. തന്റെ രണ്ടു സുഹൃത്തുക്കളും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സംഭവസമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിട്ടിട്ടുണ്ടായിരുന്നെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. തുടർന്നാണ് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു പ്രതിയെ കാലിൽ വെടിവച്ചു വീഴ്ത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ചികിത്സയിലാണ്.