പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പരിശോധനയിൽ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയില്‍ നടത്തിയ പരിശോധനകളില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയോടെ 872.88 ലിറ്റര്‍ മദ്യമാണ് പൊലീസ്, എക്സൈസ്, വിവിധ…

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയില്‍ നടത്തിയ പരിശോധനകളില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരിശോധന ശക്തമാക്കിയോടെ 872.88 ലിറ്റര്‍ മദ്യമാണ് പൊലീസ്, എക്സൈസ്, വിവിധ സ്ക്വാഡുകള്‍ എന്നിവ ഇതുവരെ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം 3,01,686 രൂപയാണ്.
ശനിയാഴ്ച പൊലീസ്, ഫ്ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരുടെ നേതൃത്വത്തില്‍ 70.1 ലിറ്റര്‍ മദ്യവും എക്സൈസ് വകുപ്പിന്റെ പരിശോധനയില്‍ 56.55 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 205 ലിറ്റര്‍ കോടയും പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ സ്ക്വാഡുകളുടെ പരിശോധനയില്‍ 559.40 ഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 2.680 ഗ്രാം എംഡിഎംഎ, ഒമ്പത് കിലോഗ്രാം പുകയില, 48 പാക്കറ്റ് ഹാന്‍സ്, 2ഗ്രാം ഹാഷിഷ് ഓയില്‍, 45,420 രൂപ മൂല്യമുള്ള മറ്റു ലഹരി വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.