വി.കെ.സിയുടെ ഫാഷന്‍ ബ്രാന്‍ഡ് വി.കെ.സി ഡിബോണ്‍ വിപണിയിലെത്തി

കോഴിക്കോട്: പാദരക്ഷാ വിപണയിൽ ആദ്യ സമ്പൂർണ ഫാഷൻ ബ്രാൻഡായി വി.കെ.സി ഡിബോൺ വരുന്നു. ഒറ്റ ബ്രാൻഡിനു കീഴിൽ ഏറ്റവും വലിയ ഫുട്‌വെയർ ശ്രേണിയാണ് ആഗോള വിപണിക്കു വേണ്ടി…

കോഴിക്കോട്: പാദരക്ഷാ വിപണയിൽ ആദ്യ സമ്പൂർണ ഫാഷൻ ബ്രാൻഡായി വി.കെ.സി ഡിബോൺ വരുന്നു. ഒറ്റ ബ്രാൻഡിനു കീഴിൽ ഏറ്റവും വലിയ ഫുട്‌വെയർ ശ്രേണിയാണ് ആഗോള വിപണിക്കു വേണ്ടി വി.കെ.സി ഡിബോൺ അവതരിപ്പിക്കുന്നത്. സ്‌പോർട്‌സ് ഷൂ, സാൻഡൽസ്, ഫ്‌ളിപ് ഫ്‌ളോപ്‌സ്, ഓപൺ വിയർ, ക്ലോഗ്, സ്ലൈഡ്‌സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം ഫുട്‌വെയറുകളാണ് ഈ ബ്രാൻഡിനു കീഴിൽ അണിനിരത്തുന്നത്. ഒരു കുടയ്ക്കു കീഴിൽ ഏറ്റവും കൂടുതൽ ഫുട്‌വെയർ വിഭാഗങ്ങൾ അവതരിപ്പിക്കുന്ന ഏഷ്യയിലെ ആദ്യ ബ്രാൻഡാകും വി.കെ.സി ഡിബോൺ. വി.കെ.സി ഡിബോൺ ബ്രാൻഡ് ലോഞ്ച് വി.കെ.സി ഗ്രൂപ്പ് ചെയർമാൻ വി.കെ.സി മമ്മദ് കോയ റിയാലിറ്റിഷോ താരം ആര്യനന്ദയ്ക്ക് ഫുട്‌വെയർ നൽകി നിർവഹിച്ചു. തുടർന്ന് ലോഗോ പ്രകാശനവും നടന്നു.

സമകാലിക ആഗോള ഫാഷൻ ഫുട്‌വെയർ രംഗത്തെ പുതിയ സമ്പൂർണ ഫാഷൻ ബ്രാൻഡ് ആയാണ് വി.കെ.സി ഡിബോൺ വരുന്നതെന്ന് വി.കെ.സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്ക് പറഞ്ഞു. ആഗോള ഫുട്‌വെയർ വിപണിയിൽ ചൈനയുടെ ആധിപത്യത്തിനെതിരെ മത്സരിച്ച് മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഈ മത്സരത്തിന് കൂടുതൽ കരുത്ത് പകരാൻ വി.കെ.സി. ഡിബോണിനു കഴിയും. വി.കെ.സിയുടെ പ്രധാന സവിശേഷതകളിലൊന്നായ താങ്ങാവുന്ന വിലയിൽ ആയിരിക്കും ഈ ശ്രേണിയിലെ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ഫാഷൻ ട്രെൻഡുകൾക്കൊപ്പം നിൽക്കുന്ന ഇന്ത്യയിലെ യുവജനങ്ങളെയാണ് പ്രധാനമായും വി.കെ.സി ഡിബോൺ ലക്ഷ്യമിടുന്നത്. അണിയുന്ന വസ്ത്രങ്ങൾക്കൊപ്പം അനുയോജ്യമായ ഫാഷനിലുള്ള ഫുട്‌വെയർ വി.കെ.സി ഡിബോൺ ശ്രേണിയിൽ നിന്ന് തിരഞ്ഞെടുക്കാമെന്നും വി.കെ.സി. റസാക്ക് പറ‌ഞ്ഞു.

Report: Sreejith Sreedharan

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story