പോലീസിനു നേരെ ആക്രമണം; സിപിഒയെ കുത്തി പ്രതികളുമായി കടന്നുകളയാൻ ശ്രമം
ചിന്നക്കനാൽ (ഇടുക്കി): കൊള്ളപ്പലിശ സംഘത്തെ പിടികൂടാൻ ഇടുക്കി ചിന്നക്കനാലിലെത്തിയ കായംകുളം പൊലീസ് സംഘത്തിനു നേരെ ആക്രമണം. സിവിൽ പൊലീസ് ഓഫിസർ ദീപക്കിനെ അക്രമിസംഘം കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ…
ചിന്നക്കനാൽ (ഇടുക്കി): കൊള്ളപ്പലിശ സംഘത്തെ പിടികൂടാൻ ഇടുക്കി ചിന്നക്കനാലിലെത്തിയ കായംകുളം പൊലീസ് സംഘത്തിനു നേരെ ആക്രമണം. സിവിൽ പൊലീസ് ഓഫിസർ ദീപക്കിനെ അക്രമിസംഘം കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ…
ചിന്നക്കനാൽ (ഇടുക്കി): കൊള്ളപ്പലിശ സംഘത്തെ പിടികൂടാൻ ഇടുക്കി ചിന്നക്കനാലിലെത്തിയ കായംകുളം പൊലീസ് സംഘത്തിനു നേരെ ആക്രമണം. സിവിൽ പൊലീസ് ഓഫിസർ ദീപക്കിനെ അക്രമിസംഘം കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ ദീപക്കിനെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണു സംഭവം.
കഴുത്തിലും കൈക്കും കാലിനുമാണ് പരുക്കേറ്റത്. ദീപക് അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. മുറിവുകൾ എല്ലാം തുന്നിച്ചേർത്തു. ദിപക്കിനെ വയറിൽ കുത്തിയ ഷിനു അടക്കം മൂന്നുപേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ്ചെയ്തു. പൊലീസ് വന്ന വാഹനത്തിന്റെ താക്കോൽ ഊരിയെടുത്ത 10 പേരടങ്ങുന്ന അക്രമിസംഘം പ്രതികളുമായി കടന്നുകളയാൻ ശ്രമിച്ചു. ഉടൻതന്നെ പൊലീസ് സംഘം ആലപ്പുഴ എസ്പിയെ വിവരം അറിയിച്ചു. ആലപ്പുഴ എസ്പി ഇടുക്കി എസ്പിയെ വിവരം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ അഞ്ചുസ്ഥലങ്ങളിൽനിന്ന് പൊലീസ് എത്തിയാണ് അക്രമികളിൽനിന്ന് പൊലീസുകാരെ രക്ഷപ്പെടുത്തിയത്.
എസ്ഐ അടക്കം അഞ്ചുപേരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. കൃഷ്ണപുരത്തെ ഹോട്ടൽ ഉടമയെ കാറിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അക്രമി സംഘത്തെ തേടി പോലീസ് ഇടുക്കിയിലെത്തിയത്. പ്രതികൾക്കു ബന്ധമുള്ള റിസോർട്ടിൽ നിന്നാണ് മൂന്നു പേരെയും പിടികൂടിയത്.