സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി സ്റ്റാലിൻ: രൂക്ഷവിമർശനവുമായി അണ്ണാമലൈ
ഡൽഹി: സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന, തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ക്രിസ്ത്യൻ മിഷനറിമാരിൽ നിന്നാണ് സനാതനധർമ്മത്തെ ഉന്മൂലനം…

ഡൽഹി: സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന, തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ക്രിസ്ത്യൻ മിഷനറിമാരിൽ നിന്നാണ് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യുകയെന്ന ആശയം ഉദയനിധിക്ക് ലഭിച്ചതെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി. അവരുടെ ആശയങ്ങൾ പറയുന്ന ആളുകളായി ഉദയനിധിയും സ്റ്റാലിനും മാറിയെന്നും അണ്ണാമലൈ പറഞ്ഞു.
‘സംസ്ഥാനത്തെ ജിഡിപിക്ക് അപ്പുറത്തേക്ക് സ്വത്ത് നേടുകയെന്നതാണ് ഗോപാലപുരം കുടുംബത്തിന്റെ ലക്ഷ്യം. ക്രിസ്ത്യൻ മിഷണറിമാരിൽ നിന്നാണ് നിങ്ങൾക്ക് ഈ ആശയം ലഭിച്ചത്. അവരുടെ ആശയങ്ങൾ പറയുന്ന ആളുകളായി ഉദയനിധിയും സ്റ്റാലിനും മാറി,’ അണ്ണാമലൈ വ്യക്തമാക്കി.
സനാതനധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്നും അതിനെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി കൂട്ടിച്ചേർത്തു.