ഓട്ടോ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞു; യുവതിയ്ക്ക് ദാരുണാന്ത്യം, കുഞ്ഞിനായി തിരച്ചില്‍

ഓട്ടോ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞു; യുവതിയ്ക്ക് ദാരുണാന്ത്യം, കുഞ്ഞിനായി തിരച്ചില്‍

September 3, 2023 0 By Editor

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. മൂന്ന് വയസുള്ള കുട്ടിയെ കാണാതായി. വെണ്‍മണി സ്വദേശി ആതിരയാണ് മരിച്ചത്.
മറിഞ്ഞ ഓട്ടോയില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മരിച്ച ആതിരയുടെ മകന്‍ കാശിനാഥനായുള്ള തെരച്ചില്‍ തുടരുകയാണ്.