പാസ്‌പോര്‍ട്ടില്‍ പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചു, പിന്നാലെ അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് വന്‍ തുക, പരാതി
ആലപ്പുഴ: പാസ്‌പോര്‍ട്ടില്‍ പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ച വനിത അസിസ്റ്റന്റ് പ്രൊഫസര്‍ തട്ടിപ്പിനിരയായി. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വന്‍ തുകയാണ് ഇവര്‍ക്ക് നഷ്ടമായത്. ഇടപ്പള്ളി അമൃത നഴ്‌സിംഗ് കോളേജ്…
ആലപ്പുഴ: പാസ്‌പോര്‍ട്ടില്‍ പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ച വനിത അസിസ്റ്റന്റ് പ്രൊഫസര്‍ തട്ടിപ്പിനിരയായി. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വന്‍ തുകയാണ് ഇവര്‍ക്ക് നഷ്ടമായത്. ഇടപ്പള്ളി അമൃത നഴ്‌സിംഗ് കോളേജ്…
ആലപ്പുഴ: പാസ്‌പോര്‍ട്ടില്‍ പേര് മാറ്റാന്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ച വനിത അസിസ്റ്റന്റ് പ്രൊഫസര്‍ തട്ടിപ്പിനിരയായി. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വന്‍ തുകയാണ് ഇവര്‍ക്ക് നഷ്ടമായത്. ഇടപ്പള്ളി അമൃത നഴ്‌സിംഗ് കോളേജ് അധ്യാപികയായ മഞ്ജു ബിനുവിന് ഇതോടെ 90,000 രൂപയാണ് നഷ്ടമായത്. സംഭവത്തില്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മഞ്ജു.
സംഭവം ഇങ്ങനെ…
കഴിഞ്ഞ ആഗസ്റ്റ് മാസം 25ന് പാസ്‌പോര്‍ട്ടിലെ പേര് മാറ്റുന്നതിന് മഞ്ജു ബിനു ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരുന്നു. ഇതിന് ശേഷം കൊറിയര്‍ ഓഫീസില്‍ നിന്ന് എന്ന വ്യാജേന കഴിഞ്ഞ രണ്ടിന് മഞ്ജുവിന് ഒരു ഫോണ്‍ കോള്‍ വന്നു. ഹിന്ദിയിലായിരുന്നു സംസാരം. പാസ്‌പോര്‍ട് അയക്കുന്നതിന് 10 രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം അടയ്ക്കാന്‍ ഓണ്‍ലൈന്‍ ലിങ്കും ഫോണ്‍ വിളിച്ചവര്‍ നല്‍കി.
ഇതിന് ശേഷം ഇന്നലെ രാവിലെ എസ്ബിഐ മെയില്‍ബ്രാഞ്ചില്‍ നിന്നെന്ന പേരില്‍ ഫോണ്‍ മഞ്ജുവിന് വിളിയെത്തി. അക്കൗണ്ടില്‍ നിന്ന് 90,000 രൂപ പിന്‍വലിച്ചത് മഞ്ജു ആണോ എന്ന് ചോദിച്ചായിരുന്നു വിളി. അല്ലെന്ന് പറഞ്ഞതോടെ ഉടന്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടതായി മനസ്സിലായത്. ബംഗ്ലൂരിവിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മാറ്റിയിട്ടുള്ളത്. പിന്നീട് എടിഎം വഴി തട്ടിപ്പുകാര്‍ പണം പിന്‍വലിച്ചു.
ആദ്യ ഫോണ്‍ വിളി വന്നതിന് പിറ്റേന്ന് പുതിയ പാസ്‌പോര്‍ട്ട് പോസ്റ്റ് ഓഫീസ് വഴി മഞ്ജുവിന് ലഭിച്ചിരുന്നു. അതേസമയം, പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയ കാര്യം തട്ടിപ്പുകാര്‍ എങ്ങിനെ അറിഞ്ഞു എന്നതും ദുരൂഹമാണ്. ഇപ്പോള്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മഞ്ജു.