കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ന്നു

കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ന്നു

October 5, 2023 0 By Editor

 കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ന്നു. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 28,190 കു​വൈ​ത്തി​ക​ളാ​ണ് രാ​ജ്യ​ത്ത് തൊ​ഴി​ലി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 5.75 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു.

പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച് സ്വ​ദേ​ശി സ്ത്രീ​ക​ളി​ലാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ കൂ​ടു​ത​ലു​ള്ള​ത്. സ്വ​ദേ​ശി​വ​ത്ക​ര​ണ നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​മ്പോ​ഴും രാ​ജ്യ​ത്തെ മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ്വ​ദേ​ശി​ക​ളു​ടെ തോ​ത് കു​റ​ഞ്ഞു​വ​രു​ന്ന​തി​നെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്. സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ണ് ഭൂ​രി​ഭാ​ഗം സ്വ​ദേ​ശി​ക​ളും താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്.

അ​തി​നി​ടെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വും അ​ധി​കൃ​ത​ര്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​വ​ർ​ഷം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ്വ​ദേ​ശി യു​വാ​ക്ക​ളാ​ണ് ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന​ത്.
ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 24.75 ല​ക്ഷം പ്ര​വാ​സി​ക​ളാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ 8,11,000 പേ​ര്‍ ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളും 15.47 ല​ക്ഷം പേ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 1,12,000 വി​ദേ​ശി​ക​ളാ​ണ് ജോ​ലി എ​ടു​ക്കു​ന്ന​ത്.