പ്രാർത്ഥിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച കപ്യാർ അറസ്റ്റിൽ

പ്രാർത്ഥിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച കപ്യാർ അറസ്റ്റിൽ

October 9, 2023 0 By Editor

പത്തനംതിട്ട: എട്ടാം ക്ലാസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കപ്യാരെ ആറന്മുള പൊലീസ് പിടികൂടി. ഇടയാറന്മുള മാലക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്​ സമീപം വള്ളിക്കാലായിൽ വർഗീസ് തോമസാണ്​ (63) അറസ്റ്റിലായത്.

സ്കൂളിനോട് ചേർന്ന പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയതായിരുന്നു വിദ്യാർഥിനി. പള്ളിക്കുള്ളിൽ ​വെച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു ഇയാൾ.പ്രതിയെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതിനെത്തുടർന്ന് കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.