
ഭാര്യയുമായി വാഹനത്തില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ പല്ല് അടിച്ചു കൊഴിച്ചു; യുവാവ് പിടിയില്‍
October 10, 2023കുന്നംകുളം: ഭാര്യയുമായി വാഹനത്തില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ച യുവാവ് പിടിയില്‍. കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് സമീപം ചെറുവത്തൂര്‍ വീട്ടില്‍ റോഹന്‍ സി. നെല്‍സനാ(27)ണ് അറസ്റ്റിലായത്.
ശനിയാഴ്ച ചൂണ്ടല്‍ പാറന്നൂരിലായിരുന്നു സംഭവം. ഭാര്യയുമായി ചുറ്റി നടക്കുന്നത് ഭര്‍ത്താവ് ചോദ്യം ചെയ്തതില്‍ പ്രേകാപിതനായ പ്രതി യുവതിയുടെ ഭര്‍ത്താവിന്റെ പല്ല് അടിച്ചു കൊഴിക്കുകയായിരുന്നു. വിദേശത്തായിരുന്ന പ്രതി അടുത്തിടെയാണ് നാട്ടിലെത്തിയത്.