പാക്കിസ്ഥാൻ താരം ഗ്രൗണ്ടിൽ നമസ്കരിച്ചെന്ന് സുപ്രീംകോടതി അഭിഭാഷകൻ, ഐസിസിക്ക് പരാതി
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‍വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മുഹമ്മദ് റിസ്‍വാൻ ഗ്രൗണ്ടില്‍…
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‍വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മുഹമ്മദ് റിസ്‍വാൻ ഗ്രൗണ്ടില്‍…
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‍വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മുഹമ്മദ് റിസ്‍വാൻ ഗ്രൗണ്ടില്‍ വച്ച് നമസ്കരിച്ചെന്നാണ് അഭിഭാഷകന്റെ ആരോപണം. റിസ്വാന്റെ നീക്കം ‘ക്രിക്കറ്റ് സ്പിരിറ്റിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന്’ അഭിഭാഷകനായ വിനീത് ജിൻഡാൽ ആരോപിക്കുന്നു
ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേയ്ക്കാണ് വിനീത് ജിൻഡാൽ പരാതി അയച്ചത്. ശ്രീലങ്കയ്ക്കെതിരെ നേടിയ സെഞ്ചറി ഗാസയിലെ ദുരിതമനുഭവിക്കുന്നവര്‍ക്കു സമർപ്പിക്കുന്നതായി റിസ്‍വാൻ പ്രതികരിച്ചതിനെതിരെയും നേരത്തേ പരാതികളുയർന്നിരുന്നു. റിസ്‍വാന്റെ പ്രസ്താവനയ്ക്കെതിരെ ഐസിസിക്ക് പരാതി പോയിട്ടുണ്ട്.