കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതൊക്കെയാണ്

കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. സമ്മർദ്ദം, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ് എന്നിവയെല്ലാം കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു.…

കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. സമ്മർദ്ദം, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ് എന്നിവയെല്ലാം കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയിൽ ഉണ്ടായ മാറ്റങ്ങളും കാഴ്ച്ചക്കുറവിന് കാരമായേക്കാം. ദൈനംദിനം ജീവിതത്തിൽ കഴിക്കുന്ന ചില ഭക്ഷണങ്ങൾ പലപ്പോഴും കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡുകൾ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്നു. മീനുകളിൽ ധാരാളം ഒമേഗ - 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കണ്ണിലെ മർദ്ദം കുറയുകയും ഗ്ലോക്കോമ അവസ്ഥയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. മത്തി, അയല, ചൂര മീനുകളിൽ ധാരാളം ഒമേഗ- 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പച്ച ഇലക്കറികളിൽ ആന്റിഓക്‌സിഡന്റ് ല്യൂട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നിലക്കടലയിൽ അടങ്ങിയിരിക്കുന്ന സിങ്ക് കാഴ്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. കാരറ്റിന്റെ ഏറ്റവും പ്രധാന ഗുണങ്ങളിലൊന്നാണ് കാഴ്ച ശക്തി വർധിപ്പിക്കുന്നത്. ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഒരു പ്രധാന പോഷകമാണ്. വിറ്റാമിൻ എയുടെ അമിതമായ അഭാവം അന്ധതയ്ക്ക് കാരണമാകും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story