
മലബാര്‍ സിമന്റസ് അഴിമതി: വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
July 3, 2018കൊച്ചി: മലബാര്‍ സിമന്റസ് അഴിമതിക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കേസില്‍ വിജിലന്‍സിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെന്നും കോടതി കുറ്റപ്പെടുത്തി. വിജിലന്‍സിനു കണ്ടെത്താന്‍ കഴിയാത്ത പല രേഖകളും സി.ബി.ഐക്കു കണ്ടെത്താന്‍ കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ വി.എം രാധാകൃഷ്ണന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ 36 ഓളം രഹസ്യ സ്വഭാവുമുള്ള രേഖകള്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും വിജിലന്‍സ് കാര്യമായ ഒരു നടപടിയും എടുത്തിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. കേസില്‍ സി.ബി.ഐ അന്വേഷണം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തീരുമാനം എടുക്കും.