
വീണ്ടും ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ
July 3, 2018പുതിയ ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും രംഗത്ത്. ഒരു പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനിനൊപ്പം ജിയോ ഫൈ ഡോംഗിള്‍ വാങ്ങുന്നവര്‍ക്ക് 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ജൂലായ് മൂന്ന് മുതല്‍ ഓഫര്‍ നിലവില്‍ വരും.
പോസ്റ്റ് പെയ്ഡ് പ്ലാനിലേക്ക് ക്രെഡിറ്റ് ആയാണ് 500 രൂപ ലഭിക്കുക. എന്നാല്‍ 12 മാസത്തെ ബില്‍ കൃത്യമായി അടച്ചാല്‍ മാത്രമേ ഈ തുക തിരികെ ലഭിക്കുകയുള്ളൂ. 999 രൂപയുടെ ജിയോഫൈ ഡോംഗിളിനാണ് ഈ ഓഫര്‍ ലഭ്യമാവുക.
4ജി ഡേറ്റാ ലഭ്യമാക്കുന്ന ഡോംഗിള്‍ ഉപയോഗിച്ച് വൈഫൈ മുഖേന 2ജി, 3ജി ഫോണുകളില്‍ നിന്നു പോലും അധികവേഗ ബ്രൗസിങ് സാധ്യമാകും. 150 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 50 എംബിപിഎസ് അപ്ലോഡ് വേഗതയുമാണ് ജിയോഫൈ വാഗ്ദാനം ചെയ്യുന്നത്.