ലോകകപ്പിനു പുറകെ സാംപോളിയും പുറത്ത്: അര്‍ജന്റീന മുന്‍ താരം കോച്ചായേകും
ലോകകപ്പില്‍ അര്‍ജന്റീനയുടെ ദയനീയ പരാജയത്തിനു പിന്നാലെ പരിശീലകന്‍ യോര്‍ഗേ സാംപോളിയെ അര്‍ജന്റീന പുറത്താക്കിയതായി റിപ്പോര്‍ട്ട്. റിവര്‍ പ്ലേറ്റിന്റെ ഇപ്പോഴത്തെ പരിശീലകനും മുന്‍ അര്‍ജന്റീനിയന്‍ താരവുമായ മാഴ്‌സെലോ ഗല്ലാര്‍ഡോ…

ലോകകപ്പില്‍ അര്‍ജന്റീനയുടെ ദയനീയ പരാജയത്തിനു പിന്നാലെ പരിശീലകന്‍ യോര്‍ഗേ സാംപോളിയെ അര്‍ജന്റീന പുറത്താക്കിയതായി റിപ്പോര്‍ട്ട്. റിവര്‍ പ്ലേറ്റിന്റെ ഇപ്പോഴത്തെ പരിശീലകനും മുന്‍ അര്‍ജന്റീനിയന്‍ താരവുമായ മാഴ്‌സെലോ ഗല്ലാര്‍ഡോ ഇനി ടീമിന്റെ കോച്ചാവുമെന്നാണ് സൂചന. സാംപോളിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, ഇനിയും തന്നെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ 2019 കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് സാംപോളിയുടെ വാദം. അഞ്ച് വര്‍ഷത്തെ കരാറായിരുന്നു അര്‍ജന്റീന സാംപോളിയുമായി ഒപ്പുവെച്ചിരുന്നത്.
സാംപോളിയോടുള്ള അനിഷ്ടം അര്‍ജന്റീനിയന്‍ താരങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. ലോകകപ്പില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് അഗ്യൂറോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സാംപോളിയുടെ പേരില്ലായിരുന്നു. ഇതിന് പുറമെ അര്‍ജന്റീനയില്‍ നടത്തിയ വിവിധ സര്‍വേകളിലും ജനങ്ങള്‍ സാംപോളിക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്.