
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
October 26, 2023ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: അപേക്ഷ ക്ഷണിച്ചു
കോട്ടയം: സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ ബിരുദവും ക്ലിനിക്കൽ സൈക്കോളജിസ്റ്റായി കുറഞ്ഞത് ഒരുവർഷത്തെ സേവനപരിചയവുമാണ് യോഗ്യത. വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, അധികയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 31 വരെ ada5@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം-686560 എന്ന വിലാസത്തിൽ തപാൽ മുഖേനയോ അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.