കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ യുവാവ് വെടിയേറ്റ നിലയിൽ, ഗുരുതര പരിക്ക്

കോഴിക്കോട് ടൂറിസ്റ്റ് ഹോമിൽ യുവാവ് വെടിയേറ്റ നിലയിൽ, ഗുരുതര പരിക്ക്

October 31, 2023 0 By Editor

കോഴിക്കോട്: ടൂറിസ്റ്റ് ഹോമിൽ യുവാവു വെടിയേറ്റ നിലയിൽ. കോഴിക്കോട് കൊയിലാണ്ടിക്കു സമീപം കാവുന്തറ സ്വദേശി ഷംസുദീൻ (38) ആണ് വെടിയേറ്റത്. തലയ്ക്കു ഗുരുതര പരുക്കുണ്ട്. സ്വയം വെടിയുതിർത്തതാണെന്നാണു പ്രാഥമിക നിഗമനം.  ഇയാളെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീടു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നു പുലർച്ചെ രണ്ടിനു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലാണു സംഭവം ഉണ്ടായത്. യുവാവിനെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തിരച്ചിലിനിടെ യുവാവു ഹോട്ടലിലുണ്ടെന്ന വിവരം ലഭിച്ചു. വാതിൽ ചവിട്ടി തുറന്നാണു ബന്ധുക്കളും പൊലീസും  അകത്തു കയറിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.