പലവിധത്തില്‍ നാം പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്തു പ്രകൃതിയെ ആവോളം സ്നഹിക്കുന്ന തമിഴ്‌നാട് സ്വദേശിയാണ് യോഗനാഥന്‍.ഇദ്ദേഹം തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ 70ാം നമ്പര്‍ ബസിന്റെ കണ്ടക്റ്ററാണ് ,കഴിഞ്ഞ 15 വര്‍ഷമായി യോഗനാഥന്‍. അദ്ദേഹം മരങ്ങള്‍ നടാന്‍ ആരംഭിച്ചിട്ട് 32 വര്‍ഷങ്ങളായി. തന്റെ പ്രതിമാസ വരുമാനത്തിന്റെ 40 ശതമാനം അദ്ദേഹം മരത്തൈകള്‍ വാങ്ങുന്നതിനായാണ് ചെലവഴിക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ലക്ഷത്തിനു മേലെ മരങ്ങള്‍ നട്ട് കഴിഞ്ഞു.മരങ്ങള്‍ നടുന്നതിനു പുറമെ പ്രകൃതി സംരക്ഷണത്തെ പറ്റി കുട്ടികള്‍ക്ക് ക്‌ളാസുകള്‍ എടുക്കാനും മറ്റും യോഗനാഥന്‍ നേതൃത്വം വഹിക്കുന്നുണ്ട് . പ്രകൃതി അമ്മയാണ് എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല ഒരു ജീവന് താങ്ങായി ഒരു മരം എന്ന കാമ്പയിനും അദ്ദേഹം തുടങ്ങി വച്ചിട്ടുണ്ട്. താന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അംഗീകാരം ലഭിക്കുന്നുണ്ട് എങ്കിലും സ്വന്തമായി ഒരു വീട് നിര്‍മിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.അതിന് ശ്രമിച്ചപ്പോഴൊക്കെ ആ പണം മരങ്ങള്‍ വാങ്ങി നടക്കുന്നതിനായി വിനിയോഗിക്കുകയായിരുന്നു. ഒരു കാട് തന്നെ സ്വന്തമായി വച്ചുണ്ടാക്കിയ വ്യക്തിയാണ് എന്ന് ഇദ്ദേഹത്തെപ്പറ്റി പറയേണ്ടി വരും. സര്‍ക്കാരില്‍ നിന്നും പലവിധ പാരിതോഷികങ്ങളും ഇദ്ദേഹത്തെത്തേടി എത്തിയിട്ടുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അസാധാരണമായ സംരംഭത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.

Leave a Reply

Your email address will not be published.