ജി–ടെക്കിന്‍റെ സെന്‍ററുകളില്‍ റോബോട്ടിക് സഹായി സജ്ജമാകുന്നു

ജി–ടെക്കിന്‍റെ സെന്‍ററുകളില്‍ റോബോട്ടിക് സഹായി സജ്ജമാകുന്നു

November 1, 2023 0 By Editor

കംപ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി–ടെക്കിന്‍റെ സെന്‍ററുകളില്‍ റോബോട്ടിക് സഹായി സജ്ജമാകുന്നു. എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ജൂനിയര്‍ ഗ്ലോറിയ, സീനിയര്‍ ഗ്ലോറിയ എന്നീ റോബോട്ടുകള്‍ കേരള പിറവി ദിനമായ നാളെ മുതല്‍   പ്രവര്‍ത്തനം തുടങ്ങും. 2024ഓടെ ലോകത്തിലെ എല്ലാ സെന്‍ററുകളിലും റോബോട്ടിക് സഹായി എത്തിക്കുമെന്ന് ജി–ടെക്ക് എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ മെഹറൂഫ് മണലൊടി പറഞ്ഞു.

ജി–ടെക്കിന്‍റെ  പുതിയ കോഴ്സുകളായ എനര്‍ജി വിദ്യ, ഈസി കൗണ്‍സില്‍ സര്‍ട്ടിഫിക്കേഷനുകളും കോഴിക്കോട് നടന്ന ചടങ്ങില്‍ ലോഞ്ച് ചെയ്തു. ജി–ടെക്–ടാലി സംയുക്ത അഭിരുചി പരീക്ഷയുടെ വെബ്സൈറ്റ് ലോഞ്ചിങ് ടാലി നാഷണല്‍ ഹെഡ് രാകേഷ് മേനോന്‍ നിര്‍വഹിച്ചു

വാർത്താസമ്മേളനത്തിൽ ജി-ടെക് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മെഹ്‌റൂഫ് മണലൊടി, കെ.ബി. നന്ദകുമാർ, അൻവർ സാദിക്, എസ്. തുളസിധരൻ പിള്ള, ജോസഫ് തോമസ് എന്നിവർ പങ്കെടുത്തു