കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് പണം വാങ്ങുന്നു; പരാതി നൽകി അധികൃതർ
കോഴിക്കോട്: മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആളുകളിൽനിന്ന് അനധികൃതമായി പണം വാങ്ങുന്നതായി പരാതി. പണപ്പിരിവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് പൊലീസിൽ പരാതി നൽകി.…
കോഴിക്കോട്: മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആളുകളിൽനിന്ന് അനധികൃതമായി പണം വാങ്ങുന്നതായി പരാതി. പണപ്പിരിവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് പൊലീസിൽ പരാതി നൽകി.…
കോഴിക്കോട്: മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആളുകളിൽനിന്ന് അനധികൃതമായി പണം വാങ്ങുന്നതായി പരാതി.
പണപ്പിരിവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട് പൊലീസിൽ പരാതി നൽകി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതായി, മരിച്ചയാളുടെ ബന്ധുക്കളിൽ ഒരാൾ കഴിഞ്ഞയാഴ്ച ആശുപത്രി അധികൃതർക്കു പരാതി നൽകിയിരുന്നു.
ഇതോടെ മോർച്ചറിയിലെ ജീവനക്കാർ തന്നെ ഇതിനെതിരെ രംഗത്തുവരുകയായിരുന്നു എന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഫോറൻസിക് മെഡിസിൻ വകുപ്പ് മേധാവി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. തുടർന്ന് സൂപ്രണ്ട് ഈ പരാതി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് കൈമാറി. സെബാസ്റ്റ്യൻ എന്നയാളാണ് പണം പിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം വൈകുമ്പോൾ ജീവനക്കാരിൽ ചിലർ, ബന്ധുക്കളിൽനിന്ന് പണം വാങ്ങുന്നതായി നേരത്തേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. മരിച്ച വ്യക്തികളുടെ ബന്ധുക്കളുടെ നിസ്സഹായാവസ്ഥ മുതലെടുത്താണ് അനധികൃത പണപ്പിരിവ് നടത്തുന്നത്.
ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ടപ്പോൾ, സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഫോറൻസിക് വകുപ്പ് മേധാവിയുടെ പ്രതികരണം. വിവാദം പുറത്തറിഞ്ഞതോടെ മോർച്ചറിയിലേക്കുള്ള പ്രവേശനം അടക്കം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ് അധികൃതർ.
മോർച്ചറി കോമ്പൗണ്ടിൽ നേരത്തേ ജീവനക്കാരുടെ ഒത്താശയോടെ, അമിതവില ഈടാക്കി തുണിക്കച്ചവടം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു . പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ പൊതിയുന്നതിനുള്ള തുണി, സോപ്പ്, തോർത്ത് അടക്കമുള്ള സാധനങ്ങൾ 680 രൂപക്കായിരുന്നു വിറ്റിരുന്നത്. എന്നാൽ, വാർത്ത വന്നതിനുശേഷം ഇയാൾ മോർച്ചറി കോമ്പൗണ്ടിനു പുറത്ത് വിൽപന തുടരുന്നതായാണ് ആരോപണം. മോർച്ചറിയിലെ ജീവനക്കാർ തന്നെയാണ് ആവശ്യക്കാരെ അനധികൃത തുണിക്കച്ചവടക്കാരന്റെ അടുത്തേക്ക് അയക്കുന്നതെന്നും ആരോപണമുണ്ട്.