പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് നോ​ർ​ക്ക​യു​ടെ ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്

ദു​ബൈ: പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള നോ​ർ​ക്ക-​റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ​യും തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ​യും മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്…

ദു​ബൈ: പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള നോ​ർ​ക്ക-​റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ​യും തി​രി​കെ​യെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ​യും മ​ക്ക​ൾ​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ൾ​ക്കും പ്ര​ഫ​ഷ​ന​ൽ ഡി​ഗ്രി കോ​ഴ്‌​സു​ക​ൾ​ക്കും 2023-24 അ​ധ്യ​യ​ന വ​ർ​ഷം ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കോ​ള​ര്‍ഷി​പ്.

പ​ഠി​ക്കു​ന്ന കോ​ഴ്‌​സി​നു​വേ​ണ്ട യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. റെ​ഗു​ല​ർ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന​വ​ർ​ക്കും കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അം​ഗീ​ക​രി​ച്ച കോ​ഴ്സു​ക​ൾ​ക്കും അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കു​മാ​യി​രി​ക്കും സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത. 2023 ഡി​സം​ബ​ര്‍ ഏ​ഴു​വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ കെ. ​ഹ​രി​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി അ​റി​യി​ച്ചു.

കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​ട്ടു​ള്ള ഇ.​സി.​ആ​ർ കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ മ​ക്ക​ൾ​ക്കും, ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്ത്​ തി​രി​കെ​യെ​ത്തി കേ​ര​ള​ത്തി​ൽ താ​മ​സ​മാ​ക്കി​യ​വ​രു​ടെ (മു​ൻ പ്ര​വാ​സി​ക​ളു​ടെ) മ​ക്ക​ൾ​ക്കു​മാ​ണ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ക. തി​രി​കെ നാ​ട്ടി​ലെ​ത്തി​യ​വ​രു​ടെ വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​ക​രി​ക്കാ​ൻ പാ​ടി​ല്ല.

നോ​ർ​ക്ക-​റൂ​ട്ട്സ് ഡ​യ​റ​ക്ടേ​ഴ്സ് സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി​ക്ക് ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ www.scholarship.norkaroots.org എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ 0471-2770528/2770543/2770500 എ​ന്നീ ന​മ്പ​റു​ക​ളി​ലും നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കാ​ള്‍ സ​ർ​വി​സ്) നി​ന്നും ല​ഭി​ക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story