മുഖ്യമന്ത്രിക്ക് നേരെ നടന്നത് ഭീകരാക്രമണം; വന്നത് പരിശീലനം ലഭിച്ചവര്‍; പ്രതികരണം സ്വാഭാവികമെന്ന് ഇപി ജയരാജന്‍
കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വടിയും കല്ലുമായാണ് അവര്‍ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം.…
കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വടിയും കല്ലുമായാണ് അവര്‍ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം.…
കണ്ണൂര്‍: മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഭീകരാക്രമണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വടിയും കല്ലുമായാണ് അവര്‍ വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്നത് സ്വാഭാവിക ചെറുത്ത് നില്‍പ്പ് മാത്രമാണെന്നും യൂത്ത് കോണ്‍ഗ്രസുകാരെ ആരും മര്‍ദിച്ചിട്ടില്ലെന്നും അവര്‍ തിരിച്ച് ആക്രമിക്കുകയാണ് ചെയ്തതെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'രണ്ടോ മൂന്നോ ആളുകള്‍ വന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനമാണോ പ്രതിഷേധം?. മുഖ്യമന്ത്രിയുടെ ബസിനും കാറിനും നേരെ കല്ലെറിയുന്നതാണോ പ്രതിഷേധം?. എന്നാല്‍ അവര്‍ നടത്തട്ടെ. ജനം അത് തിരിച്ചറിയും. പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമം നടത്തിയത്'- ഇപി ജയരാജന്‍ പറഞ്ഞു.
'പതിനായിരക്കണക്കിന് ആളുകള്‍ വന്നിട്ടുള്ള ഒരു റാലിയുടെ നേരെ ഇങ്ങനെയുള്ള ഒരു ഭീകരപ്രവര്‍ത്തനം വരുമ്പോള്‍ അവിടെയുള്ള എല്ലാവരും സിപിഎമ്മിന്റെ ഉന്നതമായ കാഴ്ചപ്പാടോട് കൂടി ഇതിനെയെല്ലാം സഹിച്ചും ഗാന്ധിജിയെ പോലെ നെഞ്ചുനിവര്‍ത്തിപ്പിടിച്ചും സഹിക്കുമെന്നാണോ ധരിക്കുന്നത്?. അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പൊലീസ് സ്റ്റേഷന് മുന്നില്‍ തന്നെ വന്നിരുന്ന് മുഖ്യമന്ത്രിയുടെ വാഹനത്തെ ആക്രമിക്കുന്നത് ആസൂത്രിതമാണ് ജയരാജന്‍ പറഞ്ഞു.
മഹാജനക്കൂട്ടത്തിന് മുന്നിലേക്ക് മൂന്നോ നാലോ പേര്‍ വടിയും കല്ലുമായി വന്നാല്‍ എന്താണ് സംഭവിക്കുക?. അവിടെയിരിക്കുന്ന സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആളുകള്‍ക്ക് ഉണ്ടാവുന്ന വികാരം എത്രവലുതായിരിക്കും. കേരളമായതും കൊണ്ടും സിപിഎം ആയതുകൊണ്ടും എല്‍ഡിഎഫ് ആയതുകൊണ്ടുമാണ് അവര്‍ക്ക് ഒന്നും സംഭവിക്കാതിരുന്നത്. അവരെ പൊലീസ് മര്‍ദിച്ചിട്ടില്ല. ഇത് ഭീകരപ്രവര്‍ത്തനമാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലെറിയലായിരുന്നു പരിപാടി. കോണ്‍ഗ്രസ് നവകേരള സദസിനെതിരെ ഇത്തരമൊരു പ്രതിഷേധ പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ?, ഇത് ജനാധിപത്യപരമായ പ്രതിഷേധമാണോ?. വിവേകത്തോടെയുള്ള സമരമാണോ അവിടെ നടന്നത?്. ഇത്തരമൊരു മഹാസംഭവത്തിന് നേരെ വടിയും കല്ലുമായി വന്ന് ആക്രമിച്ചത് നിങ്ങള്‍ ആദ്യം കാണു. ഇങ്ങനെ വന്നാല്‍ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമാണ്'- ജയരാജന്‍ പറഞ്ഞു.