ബാങ്ക് ഓഫ് ബറോഡയിൽ സീനിയർ മാനേജർ: 250 ഒഴിവ്
December 7, 2023 0 By Editor ബാങ്ക് ഓഫ് ബറോഡ സീനിയർ മാനേജർ -എം.എസ്.എം.ഇ റിലേഷൻഷിപ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 250 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.in/career.html ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ‘മിഡിൽ മാനേജ്മെന്റ്’ ഗ്രേഡിലുള്ള (MMG/സ്കെയിൽ-III) തസ്തികയാണിത്.
യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും റിലേഷൻഷിപ്/ക്രഡിറ്റ് മാനേജ്മെന്റ്/എം.എസ്.എം.ഇ ബാങ്കിങ് മേഖലയിൽ എട്ടുവർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയവും.
പ്രായപരിധി 28-37. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നുവർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷാഫീസ് 600 രൂപ. വനിതകൾ, എസ്.സി/എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 100 രൂപയും നികുതിയും കൂടി നൽകേണ്ടിവരും. നിർദേശാനുസരണം ഓൺലൈനായി ഡിസംബർ 26 വരെ അപേക്ഷിക്കാം.
കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തെരഞ്ഞെടുക്കപ്പെടുന്നവരെ 63840-78230 രൂപ ശമ്പള സ്കെയിലിൽ നിയമിക്കും.
Share this:
- Click to share on Twitter (Opens in new window)
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to print (Opens in new window)
- Click to email a link to a friend (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല