മിലിട്ടറി നഴ്സിങ് സർവിസിൽ വനിത ഓഫിസർ ഒഴിവ്
മിലിട്ടറി നഴ്സിങ് സർവിസിൽ ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറാകാൻ ബി.എസ്സി/എം.എസ്സി നഴ്സിങ് യോഗ്യതയുള്ള വനിതകൾക്ക് അവസരം. നാഷനൽ ടെസ്റ്റിങ് ഏജൻസി ജനുവരി 14ന് രാവിലെ പത്തുമുതൽ 12.30…
മിലിട്ടറി നഴ്സിങ് സർവിസിൽ ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറാകാൻ ബി.എസ്സി/എം.എസ്സി നഴ്സിങ് യോഗ്യതയുള്ള വനിതകൾക്ക് അവസരം. നാഷനൽ ടെസ്റ്റിങ് ഏജൻസി ജനുവരി 14ന് രാവിലെ പത്തുമുതൽ 12.30…
മിലിട്ടറി നഴ്സിങ് സർവിസിൽ ഷോർട്ട് സർവിസ് കമീഷൻഡ് ഓഫിസറാകാൻ ബി.എസ്സി/എം.എസ്സി നഴ്സിങ് യോഗ്യതയുള്ള വനിതകൾക്ക് അവസരം. നാഷനൽ ടെസ്റ്റിങ് ഏജൻസി ജനുവരി 14ന് രാവിലെ പത്തുമുതൽ 12.30 വരെ ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് സെലക്ഷൻ. പ്രായപരിധി 21-35. പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ബിരുദക്കാരെയും പരിഗണിക്കും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ https://exams.nta.ac.in/sscmnsൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഡിസംബർ 26 വൈകീട്ട് ആറുവരെ അപേക്ഷ സമർപ്പിക്കാം.
ഡിസംബർ 11 മുതൽ ഇൻഫർമേഷൻ ബുള്ളറ്റിൻ വെബ്സൈറ്റിൽ ലഭ്യമാകും. അഡ്മിറ്റ് കാർഡ് ജനുവരി ആദ്യവാരം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പരീക്ഷയിൽ പങ്കെടുക്കാം.
റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.indianarmy.nic.in ൽ. അന്വേഷണങ്ങൾക്ക് [email protected] എന്ന ഇ.മെയിലിലും 001.40759000/69227700 ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.