
വര്‍ഗീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണം എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് നിലപാടുകളാണ്: ഡീന്‍ കുര്യാക്കോസ്
July 7, 2018ആലപ്പുഴ: മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് നിലപാടുകളാണു വര്‍ഗീയ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.
കേരളത്തിലെ ക്യാമ്പസുകളില്‍ കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിച്ചത് എസ്എഫ്‌ഐയും സിപിഎമ്മുമാണെന്നു അദ്ദേഹം ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഡീനിന്റെ വിമര്‍ശനം.