ഭാരത് ഇലക്ട്രോണിക്സിൽ ട്രെയിനി/പ്രോജക്ട് എൻജിനീയർ: 57 ഒഴിവ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ വിശാഖപട്ടണം സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്ററിലേക്ക് ട്രെയിനി/പ്രോജക്ട്/എൻജിനീയർമാരെ നിയമിക്കുന്നു. ട്രെയിനി എൻജിനീയർ തസ്തികയിൽ 45 ഒഴിവുകളുണ്ട് (ജനറൽ -1, ഇ.ഡബ്ല്യു.എസ് -5, ഒ.ബി.സി -12,…

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ വിശാഖപട്ടണം സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സെന്ററിലേക്ക് ട്രെയിനി/പ്രോജക്ട്/എൻജിനീയർമാരെ നിയമിക്കുന്നു. ട്രെയിനി എൻജിനീയർ തസ്തികയിൽ 45 ഒഴിവുകളുണ്ട് (ജനറൽ -1, ഇ.ഡബ്ല്യു.എസ് -5, ഒ.ബി.സി -12, എസ്.സി -6, എസ്.ടി -4). യോഗ്യത: ബി.ഇ/ബി.ടെക് (CSI IS/IT) 55 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. പ്രായപരിധി 28 വയസ്സ്. മൂന്നു വർഷത്തേക്കാണ് നിയമനം.
പ്രോജക്ട് എൻജിനീയർ, ഒഴിവുകൾ: 12. (ജനറൽ -5, ഇ.ഡബ്ല്യു.എസ് -1, ഒ.ബി.സി -4, എസ്.സി -1, എസ്.ടി -1). യോഗ്യത: ബി.ഇ/ബി.ടെക് (ഇലക്ട്രോണിക്സ്/ഇ.സി/ടെലികമ്യൂണിക്കേഷൻ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ സയൻസ്/ഐ.ടി).
55 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. പ്രായപരിധി 32 വയസ്സ്. നാലു വർഷത്തേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ www.bel-india.in വെബ്സൈറ്റിൽ. ഡിസംബർ 27 വരെ അപേക്ഷ സ്വീകരിക്കും.