അയൽവാസിയുടെ വീടിനു സമീപം മൂത്രമൊഴിച്ചു; യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് കമ്പി കൊണ്ട് മർദനം

അയൽവാസിയുടെ വീടിനു സമീപം മൂത്രമൊഴിച്ചു; യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് കമ്പി കൊണ്ട് മർദനം

December 18, 2023 0 By Editor

ഷാജഹാൻപുർ (ഉത്തർപ്രദേശ്) ∙ അയൽവാസിയുടെ വീടിനു സമീപം മൂത്രമൊഴിച്ചതിന് യുവതിക്ക് ക്രൂര മർദനം. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിലുൾപ്പെടെ മർദനമേറ്റ യുവതി ബോധരഹിതയാവുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഷാജഹാൻപുരിലെ രാംചന്ദ്ര മിഷൻ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വീടിനു സമീപത്തുള്ള ഓവുചാലിൽ മൂത്രമൊഴിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് പിന്നീട് കയ്യാങ്കളിയിലെത്തിയത്. സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.