കടന്നപ്പള്ളിക്ക് റജിസ്‌ട്രേഷൻ, തുറമുഖം വി.എൻ. വാസവന്; ഗണേഷിന് കെഎസ്ആർടിസി
തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകിയില്ല. എൽഡിഎഫിലെ ധാരണപ്രകാരം രണ്ടരവർഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവർകോവിൽ വഹിച്ചിരുന്ന വകുപ്പാണിത്. തുറമുഖത്തിനു പകരമായി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വി.എൻ.വാസവന്റെ റജിസ്ട്രേഷൻ…
തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകിയില്ല. എൽഡിഎഫിലെ ധാരണപ്രകാരം രണ്ടരവർഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവർകോവിൽ വഹിച്ചിരുന്ന വകുപ്പാണിത്. തുറമുഖത്തിനു പകരമായി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വി.എൻ.വാസവന്റെ റജിസ്ട്രേഷൻ…
തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നൽകിയില്ല. എൽഡിഎഫിലെ ധാരണപ്രകാരം രണ്ടരവർഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവർകോവിൽ വഹിച്ചിരുന്ന വകുപ്പാണിത്. തുറമുഖത്തിനു പകരമായി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വി.എൻ.വാസവന്റെ റജിസ്ട്രേഷൻ വകുപ്പ് നൽകി. തുറമുഖ വകുപ്പ് വി.എൻ.വാസവനു കൈമാറി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് രാമചന്ദ്രൻ കടന്നപ്പള്ളിയായിരുന്നു തുറമുഖ മന്ത്രി. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഘടകകക്ഷിയിൽനിന്ന് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തത്.
റജിസ്ട്രേഷനു പുറമേ മ്യൂസിയവും പുരാവസ്തു വകുപ്പും ആർക്കീവ്സും രാമചന്ദ്രൻ കടന്നപ്പള്ളിക്കു നൽകി. ഗണേഷ് കുമാറിന് റോഡ് ട്രാൻസ്പോർട്ട്, മോട്ടർ വെഹിക്കിൾ, വാട്ടർ ട്രാൻസ്പോർട്ട് വകുപ്പുകൾ നൽകി. ആഗ്രഹമുണ്ടായിരുന്ന സിനിമ വകുപ്പ് നൽകിയില്ല. ആ വകുപ്പ് സജി ചെറിയാന്റെ അധികാരത്തിൽ തുടരും.
രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തൈക്കാട് ഹൗസോ നിളയോ ഔദ്യോഗിക വസതിയായി നൽകും. നിളയിൽ താമസിച്ചിരുന്ന വീണാ ജോർജ് വാടക വീട്ടിലേക്ക് മാറിയിരുന്നു. ഗണേഷ് കുമാർ ഔദ്യോഗിക വസതി ആവശ്യപ്പെട്ടിട്ടില്ല. കടന്നപ്പള്ളിക്ക് ആറാം നമ്പർ സ്റ്റേറ്റ് കാർ നൽകി. ഗണേഷ് കുമാറിന് ഏഴാം നമ്പർ കാറാണ് നൽകിയത്.