കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന ; 15 ഇന്ത്യക്കാരടക്കം 21 പേരെ രക്ഷപ്പെടുത്തി
കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്കിലെ 15 ഇന്ത്യക്കാരടക്കം 21 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന. സേനയെത്തുന്നതിനു മുമ്പ് കൊള്ളക്കാർ കപ്പൽ വിട്ടുപോയതായും…
കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്കിലെ 15 ഇന്ത്യക്കാരടക്കം 21 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന. സേനയെത്തുന്നതിനു മുമ്പ് കൊള്ളക്കാർ കപ്പൽ വിട്ടുപോയതായും…
കടൽക്കൊള്ളക്കാർ റാഞ്ചിയ ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്കിലെ 15 ഇന്ത്യക്കാരടക്കം 21 പേരെ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ നാവികസേന. സേനയെത്തുന്നതിനു മുമ്പ് കൊള്ളക്കാർ കപ്പൽ വിട്ടുപോയതായും കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും നാവികസേന അറിയിച്ചു.
റാഞ്ചിയ കപ്പൽ വീണ്ടെടുക്കുന്നതിനായി നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈയും നാവികസേനയുടെ മാർകോസ് കമാൻഡോകളുമാണ് ഓപ്പറേഷനിൽ പങ്കുച്ചേർന്നത്. ഐഎൻഎസ് ചെന്നൈ കപ്പലിൽ നിന്നും റാഞ്ചിയ കപ്പലിനടുത്തേക്ക് ഹെലികോപ്റ്റർ അയക്കുകയും കടൽക്കൊള്ളക്കാർക്ക് കപ്പൽ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകുകയുമായിരുന്നു. ഇതോടെയാണ് കപ്പൽ ഉപേക്ഷിച്ച് കൊള്ളക്കാർ മുങ്ങിയത്. തുടർന്ന് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ കപ്പലിനുള്ളിൽ കയറി കുടുങ്ങി കിടന്നവരെ മോചിപ്പിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടോടെയായിരുന്നു എംവി ലൈല നോർഫോക്ക് ചരക്കു കപ്പൽ ആയുധധാരികളായ ആറംഗ സംഘം റാഞ്ചിയ വിവരം നാവികസേനയ്‌ക്ക് ലഭിച്ചത്. സന്ദേശം ലഭിച്ചതോടെ നാവികസേനയുടെ നിരീക്ഷണ വിമാനം കപ്പലിന് മുകളിലൂടെ പറന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് കപ്പലിൽ കുടുങ്ങി കിടക്കുന്നവരെ മോചിപ്പിക്കുന്നതിനായി ദൗത്യം ആരംഭിച്ചത്.