നിയന്ത്രണം വിട്ട കാർ 40 അടി താഴ്ചയുള്ള പാറമടയിലേക്ക് മറിഞ്ഞു; 3 പേർക്ക് ദാരുണാന്ത്യം

തൃശൂർ കുഴിക്കാട്ടുശേരിയിൽ നിയന്ത്രണം വിട്ട കാർ പാറമടയിൽ വീണു; 3 പേർക്ക് ദാരുണാന്ത്യം തൃശൂർ:  കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം കാർ പാറമടയിലേക്കു വീണ് 3 പേർ…

തൃശൂർ കുഴിക്കാട്ടുശേരിയിൽ നിയന്ത്രണം വിട്ട കാർ പാറമടയിൽ വീണു; 3 പേർക്ക് ദാരുണാന്ത്യം

തൃശൂർ: കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിനു സമീപം കാർ പാറമടയിലേക്കു വീണ് 3 പേർ മരിച്ചു. പുത്തൻചിറ സ്വദേശികളായ മൂത്തേടത്ത് ശ്യാം (52), താക്കോൾക്കരൻ ടിറ്റോ, പുന്നേലിപറമ്പിൽ ജോർജ് എന്നിവരാണു മരിച്ചത്. കുഴിക്കാട്ടുശേരിയിൽനിന്നു പുത്തൻചിറയിലേക്കു പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ പാറമടയിലേക്കു കൈവരി തകർത്ത് പതിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ ആണ് അപകടം.

എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് അപകടം കണ്ടതെന്നു പൊലീസ് അറിയിച്ചു. മാളയിൽനിന്നും ആളൂരിൽനിന്നും പൊലീസ് സ്ഥലത്തെത്തി. മാളയിൽനിന്ന് അഗ്നിരക്ഷാ സേനയും എത്തി. തൃശൂരിൽനിന്നു ജില്ലാ ഫയർ ഓഫിസർ വി.എസ്.സുബി, മാള അഗ്നിരക്ഷാ സ്റ്റേഷൻ ഓഫിസർ നന്ദകൃഷ്ണനാഥൻ എന്നിവരുടെ നേതൃത്വത്തിൽ ആർ.എം.നിമേഷ്, അനിൽമോഹൻ, എം.എം.മിഥുൻ, സി. രമേഷ്കുമാർ എന്നിരടങ്ങുന്ന സ്‌കൂബ സംഘം തിരച്ചിൽ നടത്തിയാണു മൃതദേഹം പുറത്തെടുത്തത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story