വീടുപണിക്കിടെ കവറിൽ പൊതിഞ്ഞ് തലയോട്ടി, സമീപത്ത് എല്ലുകളും; അന്വേഷണം

കൊച്ചി: തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിൽ വീടു നിർമാണം പുരോഗമിക്കുന്നതിനിടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. നിർമാണ സാമഗ്രികൾ ഇറക്കിവയ്ക്കുന്നതിനിടെയാണ് അസ്ഥികൾ കണ്ടെടുത്തത്. തലയോട്ടി പ്ലാസ്റ്റിക് കവറിലും അസ്ഥികൾ പുറത്തും ആയിരുന്നു. കാഞ്ഞിരമറ്റം സ്വദേശിക്കായി നടക്കുന്ന വീടുനിർമാണത്തിനിടെയാണ് തലയോട്ടിയും അസ്ഥികളും ലഭിച്ചത്.

bones

നിർമ്മാണത്തിലിരിക്കുന്ന വീട്

നാളെ വീടിന്റെ വാർപ്പ് തീരുമാനിച്ചിരിക്കുന്നതിനാൽ അതിനുള്ള തൂണുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ഇറക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. തലയോട്ടി ഒരു കറുത്ത കവറിനുള്ളിലാക്കി കെട്ടിയ നിലയിലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പണിക്കാർ കവർ തുറന്നു പരിശോധിച്ചപ്പോഴാണ് തലയോട്ടി ശ്രദ്ധയിൽപ്പെട്ടത്. കവറിനു പുറത്ത് എല്ലുകളും കണ്ടു.

ടൻതന്നെ കോൺട്രാക്ടർ ഇക്കാര്യം വീട്ടുടമസ്ഥനെയും വീട്ടുടമസ്ഥൻ പൊലീസിനെയും അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തലയോട്ടിക്ക് കാലപ്പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. വീടുപണിക്കായി പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്നിരുന്നു. ഇതിനൊപ്പം വന്നതാണോയെന്നും പരിശോധിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story