വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഒഴിവുകൾ
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എച്ച്.എസ്.സി) 2023 ജൂലൈ ഒന്നിന് പരസ്യനമ്പർ 327 പ്രകാരം സയന്റിസ്റ്റ് എൻജിനീയർ-എസ്.ഡി (ഒഴിവുകൾ 4, പോസ്റ്റ് നമ്പർ 1503-1505), സയന്റിസ്റ്റ്…
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എച്ച്.എസ്.സി) 2023 ജൂലൈ ഒന്നിന് പരസ്യനമ്പർ 327 പ്രകാരം സയന്റിസ്റ്റ് എൻജിനീയർ-എസ്.ഡി (ഒഴിവുകൾ 4, പോസ്റ്റ് നമ്പർ 1503-1505), സയന്റിസ്റ്റ്…
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എച്ച്.എസ്.സി) 2023 ജൂലൈ ഒന്നിന് പരസ്യനമ്പർ 327 പ്രകാരം സയന്റിസ്റ്റ് എൻജിനീയർ-എസ്.ഡി (ഒഴിവുകൾ 4, പോസ്റ്റ് നമ്പർ 1503-1505), സയന്റിസ്റ്റ് എൻജിനീയർ-എസ്.സി (ഒഴിവുകൾ 57, പോസ്റ്റ് നമ്പർ 1506-1520) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി.
പഴയ വിജ്ഞാപനവും ഭേദഗതി വരുത്തിയ വിജ്ഞാപനവും www.vssc.gov.inൽ ലഭിക്കും. നേരത്തെ സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി വെബ്സൈറ്റിൽനിന്ന് അറിയാം. പ്രധാന അപേക്ഷ പ്രാബല്യത്തിലുള്ള പക്ഷം വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ഭേദഗതി ചെയ്ത വിജ്ഞാപനപ്രകാരം 2023-24 അധ്യയനവർഷം ബന്ധപ്പെട്ട വിഷയത്തിൽ മൊത്തം 60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയാതെ എം.ഇ/എം.ടെക് അല്ലെങ്കിൽ 6.5 ശതമാനം മാർക്കിൽ/6.84 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ബി.ടെക്/എം.എസ്.സി യോഗ്യത നേടുന്നവർക്കും അപേക്ഷിക്കുന്നതിന് അവസരം നൽകിയിട്ടുണ്ട്. ജനുവരി 30 വരെ ഓൺലൈനായി അപേക്ഷ നൽകാൻ സമയവും അനുവദിച്ചിട്ടുണ്ട്.
അഹ്മദാബാദ്, ചെന്നൈ, ഡെറാഡൂൺ, എറണാകുളം, തിരുവനന്തപുരം, ഗുവാഹതി, ഹൈദരാബാദ്, ലഖ്നോ എന്നിവയാണ് പരീക്ഷകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾ www.vssc.gov.in വെബ്സൈറ്റിൽ.