കേന്ദ്രത്തെ വിമര്‍ശിച്ച് ധനമന്ത്രി; അവഗണന തുടർന്നാൽ പ്ലാൻ ബി ആലോചിക്കേണ്ടി വരും
തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് അവതരണം സഭയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ…
തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് അവതരണം സഭയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ…
തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് അവതരണം സഭയില്‍ ആരംഭിച്ചു.
സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വർഷത്തിൽ ലക്ഷ്യമിടുന്നു. മെഡിക്കൽ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വർഷം മേയ് മാസം പ്രവർത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകർക്കാൻ കഴിയില്ല. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും. കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും. പ്രതിപക്ഷവും കേന്ദ്ര അവഗണന ഉണ്ടെന്ന് ഇപ്പോൾ സമ്മതിക്കുന്നു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ സ്വന്തം നിലയ്ക്കെങ്കിലും പ്രതിപക്ഷം തയാറാകണം. 100 രൂപ നികുതി പിരിച്ചാൽ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപ. യുപിക്ക് ഇത് 46 രൂപയാണ് – ധനമന്ത്രി പറഞ്ഞു